¡Sorpréndeme!

ലാലേട്ടന്‍റെ വില്ലന്‍റെ ആദ്യ ഷോ, ആവേശം മൂത്ത് ആരാധകന്‍ ചെയ്തത് | filmibeat Malayalam

2017-10-27 256 Dailymotion

A fan tried to shoot Mohanlal's villain on his mobile got arrested.

മോഹന്‍ലാലിന്റെ വില്ലന്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമം. കണ്ണൂരിലെ ഒരു തിയേറ്ററിലാണ് സംഭവം നടന്നത്. ആവേശം മൂത്ത ആരാധകന്‍ ക്യാമറ ഓണ്‍ ചെയ്ത് കുടുങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. വില്ലന്റെ ഫാന്‍സ് ഷോയ്ക്കിടെയാണ് ഒരു ആരാധകന്‍ ഫോണില്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. വിതരണക്കാരുടെ പ്രതിനിധിയാണ് സിനിമയിലെ രംഗങ്ങള്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തുന്നതായി കണ്ടെത്തിയത്. ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലയോര മേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നെത്തിയ 33 കാരനായ ഇയാള്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലടക്കം ആയിരത്തിലധികം തിയേറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് മുന്‍പേ തന്നെ ഷോകളുടെ എണ്ണത്തില്‍ വില്ലന്‍ റെക്കോഡ് തീര്‍ത്തു.